റിയാദ്: സൗദിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് തലയാട് സ്വദേശി അഹമ്മദ് കോയയാണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ചോര്‍ന്നാണ് തീ പടരുകയായിരുന്നു. അപകടത്തില്‍ 90 ശതമാനവും പൊള്ളലേറ്റിരുന്നു. 30 വര്‍ഷത്തോളമായി ജുബൈലില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഹമ്മദ് കോയ.
ഉടനെ ജുബൈല്‍ അല്മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ദമ്മാം സെന്‍ട്രല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അഹമ്മദിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ദമാമില്‍ തന്നെ ഖബറടക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.