Newsperseconds.com

അര്‍ണിയ സെക്ടറിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ സൈനികര്‍ വെടിയുതിര്‍ത്തു

indian_army-PTI

ദില്ലി; ജമ്മുവിലെ അര്‍ണിയ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ സൈനികര്‍ വെടിയുതിര്‍ത്തു. പ്രകോപനമില്ലാതെയാണ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിയുതിര്‍ത്തതെന്ന് അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു.

രാത്രി എട്ട് മണിയോടെയാണ് പാക് സൈന്യത്തിന്റെ വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പ് രണ്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ന്നു നിന്നു. പ്രദേശത്ത് പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചു. വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ജവാനെ ചികിത്സയ്ക്കായി ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
—-

Share this Article

Leave a Comment