Newsperseconds.com

കേരളത്തില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്ത കേസ്; പ്രതി റിയാസ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

Capture

കൊച്ചി: കേരളത്തില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്ത കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ കൊച്ചി എന്‍ഐഎ കോടതിയുടേതാണ് കണ്ടെത്തല്‍. പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും. യുഎപിഎ യിലെ സെക്ഷന്‍ 38,39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങള്‍ ആണ് ചുമത്തിയത്.

സമൂഹമാധ്യമങ്ങള്‍ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തി എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും സ്‌ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

Share this Article

Leave a Comment