തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി പിഎസ് സി പരീക്ഷ എഴുതാന്‍ ശ്രമിച്ച ആളെ പിടികൂടി. ഹാളില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ പ്രതി അഖില്‍ജിത്ത് കീഴടങ്ങി. സഹോദരന് അമല്‍ജിത്തിന് വേണ്ടിയാണ് അനിയന് അഖില്‍ജിത്ത് പരീക്ഷ എഴുതാനെത്തിയത്. ശാന്തിവിള സ്വദേശികളായ അമല്‍ജിത്ത്, അഖില്‍ജിത്ത് എന്നിവരാണ് അഡി. സിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് പരീക്ഷക്കിടെയാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ബയോമെട്രിക് പരീക്ഷക്കായി ഉദ്യോഗസ്ഥര്‍ എത്തിയതോടെ അഖില്‍ജിത്ത് ഇറങ്ങി ഓടുകയായിരുന്നു. മതില്‍ചാടി പുറത്തേക്ക് പോയ അഖില്‍ജിത്തിനെ അമല്‍ജിത്ത് ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടുത്തുകയായിരുന്നു.