Newsperseconds.com

കേരളത്തിലെ ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരം; പാലുകാച്ചല്‍ നാളെ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കും

Capture

തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച ബിജെപിയുടെ കേരളത്തിലെ പാര്‍ട്ടി ആസ്ഥാനം കെ. ജി. മാരാര്‍ ഭവന്റെ പാലുകാച്ചല്‍ ചടങ്ങും വിവിധ പൂജകളും നാളെ നടക്കും. 12ന് വെളുപ്പിന് നടക്കുന്ന അഷ്ടദ്രവ്യ ഗണപതിഹോമത്തിനും വാസ്തു പൂജയ്ക്കും ശേഷം രാവിലെ 11 നാണ് പാലുകാച്ചല്‍ നടക്കുക. ശേഷം കെട്ടിട നിര്‍മാണത്തില്‍ പങ്കുചേര്‍ന്ന തൊഴിലാളികളെ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പാലുകാച്ചല്‍. രാത്രി 8ന് ഭഗവതി സേവ നടക്കും. ഔദ്യോഗിക ഉദ്ഘാടനകര്‍മ്മം വിപുലമായ പരിപാടികളോടെ മറ്റൊരു ദിവസമായിരിക്കും നടക്കുക. നാളെ പാലുകാച്ചല്‍ മാത്രമാണ് നടക്കുക.

3

ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ്ണ കേന്ദ്രമായി മാരാര്‍ജിയുടെ സ്മരണയിലുള്ള ‘കെ.ജി മാരാര്‍ജി ഭവന്‍’ മാറുകയണ്. മുന്‍ സംസ്ഥാന പ്രസിഡന്റുമാരും ഉന്നത നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെട്ടിട നിര്‍മാണ കെട്ടിട നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ സി. ശിവന്‍കുട്ടി അറിയിച്ചു. ഈ മാസം അവസാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മന്ദിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ മന്ദിരത്തില്‍ നിന്നാകും.

1

പൂര്‍ണ്ണമായും കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി അത്യാധുനീക സംവിധാനങ്ങളോടെ 55 സെന്റില്‍ 60,000 സ്‌ക്വയര്‍ഫീറ്റില്‍ 7 നിലകളിലായാണ് ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. ഓഫീസ് പൂര്‍ണ്ണമായും സെന്‍ട്രല്‍ എ സി സംവിധാനവും 300 ലധികം ആളുകള്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയവും, മീറ്റിങ് സെന്ററും മീഡിയ റൂമുകളും ഡിജിറ്റല്‍ ലൈബ്രറികളും പൂര്‍ണ്ണ സജ്ജമായിട്ടുണ്ട്. വിവിധ തല മീറ്റിങ് സെന്ററുകള്‍ ആധുനീക രീതിയില്‍ സജ്ജീകരിച്ച പത്ര സമ്മേളന ഹാളുകള്‍, ചാനല്‍ ചര്‍ച്ചകള്‍ക്കായി പ്രതേക മുറികള്‍, ആധുനീകരിച്ച കിച്ചണുകള്‍, ഫുഡ് സെന്ററുകള്‍, ഡോര്‍മെട്രികള്‍, താമസത്തിനായുള്ള മുറികള്‍, വിശാലമായ പ്രസിഡന്റ് ഓഫീസ്, തുടങ്ങി എല്ലാം ഒരുക്കിയിട്ടുണ്ട്.

Share this Article

Leave a Comment