കൊല്ലം: യു.എസിലെ കലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മുറിയില്‍ നിന്ന് എസിയുടെ വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ട്. എന്നാല്‍ രണ്ട് മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. കുടുംബം വെടിയേറ്റ് മരിച്ചതാണെന്നാണ് പോലീസ് നിഗമനം.
യുഎസിലെ കാലിഫോര്‍ണിയയിലെ സാന്‍ മാറ്റിയോ കൗണ്ടിയിലെ വസതിയില്‍ കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലത്തെ ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജി ഹെന്റിയും ഭാര്യ ആലീസ് പ്രിയങ്ക (40) അവരുടെ ഇരട്ട കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. ഹെന്റിയുടേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്.
അതേസമയം, വീട്ടിനുള്ളില്‍ മറ്റ് ആളുകള്‍ കയറിയതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചത്. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്തിയത്.