Newsperseconds.com

ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസം; കര്‍ഷകര്‍ ഇന്ന് ട്രെയിനുകള്‍ തടയും, കേന്ദ്രവുമായി മൂന്നാം വട്ട ചര്‍ച്ച

Capture

ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും തുടരുന്നു. പഞ്ചാബിലെ ശംഭു അതിര്‍ത്തിയിലും ഖനൗരി അതിര്‍ത്തിയിലും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് എല്ലാ പ്രധാന കര്‍ഷക യൂണിയനുകളും പിന്തുണ നല്‍കി. ഭാരതീയ കിസാന്‍ യൂണിയനും (ഉഗ്രഹന്‍), ബികെയു ദകൗണ്ടയും (ധനേര്‍ വിഭാഗം) ട്രെയിന്‍ തടയലിന് ആഹ്വാനം നല്‍കി. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ 40 കര്‍ഷകര്‍ക്ക് പരിക്കേറ്റു. പ്രശ്ന പരിഹാരത്തിന് കര്‍ഷക സംഘടന നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മാര്‍ച്ച് ഇന്നും സംഘര്‍ഷത്തിലേക്ക് നീങ്ങാനാണ് സാധ്യത.

2021ല്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഈ കര്‍ഷക യൂണിയനുകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ബികെയു (ഉഗ്രഹന്‍) ജനറല്‍ സെക്രട്ടറി സുഖ്ദേവ് സിങ് പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നും വൈകുന്നേരം 4 നും ഇടയില്‍ സംഘടന പഞ്ചാബില്‍ ട്രെയിന്‍ ട്രാക്കുകള്‍ തടയുമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്ന് ഡല്‍ഹിയിലേക്ക് എത്താന്‍ കര്‍ഷക സംഘടനകള്‍ ഇന്നും ശ്രമിക്കും. ആയിരക്കണക്കിന് കര്‍ഷകരാണ് ശംഭു അതിര്‍ത്തിയില്‍ ട്രാക്ടറുകളുമായി എത്തുന്നത്.

Share this Article

Leave a Comment