കോഴിക്കോട്: കാരശേരി മരിഞ്ചാട്ടിയിലെ പ്രവര്‍ത്തനമില്ലാത്ത കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളുടെ വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല. പണി നടക്കാത്ത കരിങ്കല്‍ ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
- Related News
- Latest News