തിരുവനന്തപുരം: തുടര്‍ച്ചയായി ഉണ്ടാവുന്ന വന്യജീവി സംഘര്‍ഷത്തെ തുടര്‍ന്ന് വയനാട്ടില്‍ സിസിഎഫ് റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവിറക്കുന്നതില്‍ കാലതാമസം ഉണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധികള്‍ പരാതിപ്പെട്ടു.
വയനാട്ടില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെയും വനംമന്ത്രിയുടെയും നേതൃത്വത്തില്‍ വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചത്. നിരന്തരമായി വയനാട്ടില്‍ വന്യജീവികള്‍ ഇറങ്ങുന്നതിനാല്‍ ജനവാസമേഘലയില്‍ ഭീതി പടര്‍ന്നിരിക്കുകയാണ്. നാട്ടുകാര്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.