Newsperseconds.com

ഇന്ന് ഭാരത് ബന്ദ്; കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധവും; 12 മണി മുതല്‍ 4 വരെ റോഡ് തടയും

Capture

ഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും ചേര്‍ന്ന് നടത്തുന്ന ഭാരത് ബന്ദ് ഇന്ന്. രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെയാണ് ബന്ദ്. കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധവും ഇന്ന് നടക്കും.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മണി മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ജനജീവിതത്തിനു തടസ്സമുണ്ടാകില്ല. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണ് ഭാരത് ബന്ദ്. കോര്‍പ്പറേറ്റ് – വര്‍ഗീയ അച്ചുതണ്ട് സര്‍ക്കാര്‍ നയങ്ങള്‍ തീരുമാനിക്കുന്നു. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും സംഘടനകള്‍ ആരോപിക്കുന്നു. ബന്ദിന് വിവിധ വ്യാപാര സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.

Share this Article

Leave a Comment