പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി ഇന്ന് 10 മണി മുതല്‍ പാലക്കാട് ജില്ലയില്‍ വിതരണം ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയ്ക്കാണ് ഭാരത് അരി ജനങ്ങള്‍്ക്ക് നല്‍കുന്നത്. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അരി വിതരണം നടത്തുന്നത്. അഞ്ച്, പത്ത് കിലോ പാക്കറ്റുകളിലാണ് അരി വില്‍ക്കുക. മുമ്പ് തൃശൂരില്‍ ഭാരത് അരി വിതരണം നടത്തിയിരുന്നു.
അതേ സമയം, ഭാരത് അരി തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതും, ഫെഡറല്‍ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണവുമാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ ആരോപിച്ചിരുന്നു. അതിനിടയിലാണ് കൂടുതല്‍ ജില്ലകളില്‍ ഭാരത് അരി വിതരണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എല്ലാ ജില്ലകളിലും ഈ ആഴ്ച തന്നെ അരി വിതരണം ആരംഭിക്കാനാണ് എന്‍സിസിഎഫ് തീരുമാനിച്ചിരിക്കുന്നത്.