Newsperseconds.com

അമേരിക്കയില്‍ 18 പേരെ വെടിവെച്ചു കൊന്നു; പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി

f

വാഷിങ്ടണ്‍; വെടിവെയ്പ്പ് പ്രതിയായ റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയെ നടുക്കി ബൗളിംഗ് ആലിയിലും റെസ്റ്റോറന്റിലും 18 വ്യക്തികളെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് റോബര്‍ട്ട്. രണ്ട് ഇടങ്ങളിലായി നടത്തിയ വെടിവെയ്പ്പില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. സ്വയം വെടിവെച്ച് മരിച്ച നിലയിലാണ് റോബര്‍ട്ടിനെ കണ്ടെത്തിയത്.

റോബര്‍ട്ട് കാര്‍ഡിന്റെ മൃതദേഹം ലിസ്ബണ്‍ നഗരത്തിനടുത്തുള്ള വനത്തില്‍ നിന്നാണ് കണ്ടെത്തിയത്. തിരച്ചിലിനിടയില്‍ അയാളുടെ വസതിയില്‍ നിന്ന് ആത്മഹത്യകുറിപ്പ് പോലീസിന് കിട്ടിയിരുന്നു. എന്നാല്‍, വെടിവെപ്പിനുള്ള വ്യക്തമായ കാരണങ്ങളൊന്നും അതില്‍ എഴുതിയിട്ടില്ലായിരുന്നു.

Share this Article

Leave a Comment