Newsperseconds.com

പുല്‍പ്പള്ളിയില്‍ പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലും കസേരയുമെറിഞ്ഞു; ജീപ്പിന്റെ റൂഫ് വലിച്ചുകീറി, മുകളില്‍ റീത്ത് വെച്ചു; പ്രതിഷേധം അക്രമാസക്തം

Capture

മാനന്തവാടി: വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വയനാട്ടില്‍ നടന്ന പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലും കസേരയുമെറിഞ്ഞു. നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി.

പ്രതിഷേധം തണുപ്പിക്കാനും ചര്‍ച്ചയ്ക്കുമെത്തിയ എംഎല്‍എമാര്‍ക്കെതിരെ ജനക്കൂട്ടം കുപ്പിയെറിഞ്ഞു. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹര്‍ത്താല്‍ ദിനത്തില്‍ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തില്‍ സ്ത്രീകളുമുï്. വനം വകുപ്പിന്റെ വാഹനം തടയുകയും ജീപ്പിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു. ജീപ്പിന്റെ റൂഫ് വലിച്ചുകീറി മുകളില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. പുല്‍പ്പള്ളിയില്‍ ജനരോഷം ആളിക്കത്തുകയാണ്.

Share this Article

Leave a Comment