Newsperseconds.com

സംസ്ഥാനത്ത് ചൂട് കൂടുന്നു; ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്

Capture

കൊടും ചൂടില്‍ ഉരുകി കേരളം. ഇത്തവണ ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ തന്നെ ചൂട് വര്‍ദ്ധിക്കുകയാണ്. ഇന്ന് കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സാധാരണ താപനിലയില്‍ നിന്ന് മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് ജില്ലകളിലാണ് താപനില വര്‍ധിക്കുമെന്ന മുന്നറിയിപ്പുള്ളത്. 11 മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ പുറത്തേക്ക് ഇറങ്ങരുതെന്നും പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Share this Article

Leave a Comment