പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു യുവ കര്ഷകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് കറുത്ത വെള്ളിയാഴ്ചയായി ആചരിക്കും. സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് കറുത്ത വെള്ളിയാഴ്ച ആചരിച്ച് പ്രക്ഷോഭത്തില്‍ പങ്കുചേരും. ദേശീയ തലസ്ഥാനത്തേക്കുള്ള ഹൈവേകളില്‍ എസ്കെഎം ട്രാക്ടര്‍ മാര്‍ച്ചും നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികൈത് പറഞ്ഞു.
ഖനൗരി അതിര്‍ത്തിയില്‍ മരണപ്പെട്ട യുവാവിന്റെ എഫ്ഐആര്‍ ഫയല്‍ ചെയ്യാത്തതിന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രതിഷേധം നടത്തി. മാര്‍ച്ച് 14 ന് ഡല്‍ഹിയില്‍ മഹാപഞ്ചായത്ത് നടത്തുമെന്നും കര്‍ഷകരുടെ യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു.