ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13ന് ശേഷം ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (ഇസിഐ) പ്രഖ്യാപിക്കുമെന്ന് സൂചന. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് 13-നകം പൂര്‍ത്തിയാക്കും.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുമായി (സിഇഒ) പതിവായി മീറ്റിംഗുകള്‍ നടത്തുകയും തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്‌ന മേഖലകള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം), സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യകത, സംസ്ഥാന അതിര്‍ത്തികളില്‍ ജാഗ്രത തുടങ്ങിയ പ്രായോഗിക പ്രശ്നങ്ങള്‍ ഇസിഐ ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമ ബംഗാള്‍, ബിഹാര്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും ആഴ്ചകളില്‍ ഇസി സംഘം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.