ഉത്തര്‍പ്രദേശില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ പടക്കനിര്‍മ്മാണ ശാലയിലെ പൊട്ടിത്തെറിയില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. സ്ഫോടന വിവരം ലഭിച്ച ഉടന്‍തന്നെ അഗ്നിരക്ഷ സേനയും ആംബുലന്‍സും സ്ഥലത്തെത്തി. ജനവാസ മേഖലയില്‍ നിന്നും പടക്ക നിര്‍മ്മാണശാല അകലെയായതിനാല്‍ വലിയ ആളപായം ഒഴിവായി.
സ്ഫോടനത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നി രക്ഷാസേന അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പടക്ക നിര്‍മ്മാണശാല ലൈസന്‍സോടെ പ്രവര്‍ത്തിച്ചത് എന്നാണ് പൊലീസ് വിശദീകരണം.