Newsperseconds.com

മണാര്‍കാട് ബൈപ്പാസില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ നടന്‍ ടൊവിനോയുടെ ഷെഫ് വിഷ്ണുവിന് ദാരുണാന്ത്യം

Capture

ഏറ്റുമാനൂര്‍: മണര്‍കാട് ബൈപ്പാസില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നടന്‍ ടൊവിനോയുടെ ഷെഫ് ആയി ജോലി ചെയ്യുന്ന വിഷ്ണു ശിവാനന്ദന്‍ (31) ആണ് മരിച്ചത്.

അപകടത്തില്‍പെട്ട മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂര്‍ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിന്‍ മാത്യു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍പെട്ടവരെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞ നടന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഷ്ണുവിന്റെ ഫോട്ടോ പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം ഇന്ന് നാലിന് വെച്ചൂരിലെ വീട്ടുവളപ്പില്‍.

Share this Article

Leave a Comment