Newsperseconds.com

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് ബസവരാജ് പാട്ടീല്‍ രാജിവെച്ചു

Capture

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ മന്ത്രിയും പിസിസി വര്‍ക്കിങ്ങ് പ്രസിഡന്റുമായ ബസവരാജ് പാട്ടീല്‍ മുരുംകാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാന്‍വിസിന്റെയും സാന്നിധ്യത്തില്‍ബസവരാജ് പാട്ടീല്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

ബസവരാജ് പാട്ടീല്‍ ഔസ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയാണ്. മറാത്ത്വാഡ മേഖലയില്‍ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ്. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ രാജിക്ക് പിന്നാലെയാണ് ബസവരാജ് പാട്ടീലിന്റെ രാജി. ഓസ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള തോല്‍വിക്ക് ശേഷം ബസവരാജിന് പാര്‍ട്ടിയുമായി വലിയ ബന്ധമില്ലെന്നും അതിനാല്‍ തന്നെ ഈ രാജി ഒരു തരത്തിലും ബാധിക്കില്ലെന്നും പാര്‍ട്ടി സെക്രട്ടറി അഭയ് സലുങ്കെ പറഞ്ഞു.

Share this Article

Leave a Comment