Newsperseconds.com

ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തില്ല; പരാതിയില്‍ മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി

iffk new

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച പരാതിയില്‍ മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി. ചിത്രം ജൂറി കണ്ടില്ലെന്ന് തെളിയിക്കുന്ന തെളിവുകള്‍ സഹിതം സ്വതന്ത്ര സിനിമാ സംവിധായകന്‍ ഷിജു ബാലഗോപാലാണ് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പിനും ചലച്ചിത്ര അക്കാദമിക്കും പരാതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി സാംസ്‌കാരിക വകുപ്പിന് കൈമാറി എന്ന മറുപടി അല്ലാതെ ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല. ഇതിന് പുറമെ ചിത്രം ഡൗണ്‍ലോഡ് ചെയ്താണ് കണ്ടതെന്ന അക്കാദമിയുടെ പ്രസ്താവനയില്‍ ഗുരുതര പിഴവുണ്ടെന്നും തെളിയുന്നു. വിമിയോയില്‍ ഡൗണ്‍ലോഡ് അനുവദിക്കാത്ത ചിത്രം അക്കാദമി ഡൗണ്‍ലോഡ് ചെയ്ത് കണ്ടു എന്നാണ് പറയുന്നത്. നിര്‍മാതാവിന്റെ അനുമതിയില്ലാതെ ചിത്രം ഡൗണ്‍ലോഡ് ചെയ്‌തെങ്കില്‍ അക്കാദമി തന്നെ പൈറേറ്റഡ് പ്രവര്‍ത്തനം നടത്തുന്നതിന് തുല്യമാണ്.

 

 

 

Share this Article

Leave a Comment