കൊച്ചി: തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരത്തില്‍ പ്രതികരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് സിയാദ് കോക്കര്‍. സമരം നടത്തുന്നതിന് മുന്നോടിയായി ഞങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ല. സമരം ചെയ്താലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തിയ്യറ്ററുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നടപടി നിരുത്തരവാദപരമായ തീരുമാനമാണ്. ഫിയോക് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
അതേ സമയം, ഫിയോക്ക് നിലപാടില്‍ അയവ് വരുത്തിയതായി അറിയിച്ചിരുന്നു. മലയാള സിനിമകള്‍ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയര്മാന് ദിലീപ് പറഞ്ഞു.