Newsperseconds.com

ആരാധകര്‍ക്ക് സമ്മാനങ്ങള്‍ക്ക് എറിഞ്ഞു കൊടുത്തു; അക്ഷയ് കുമാര്‍ പങ്കെടുത്ത സിനിമ പ്രമോഷന്‍ പരിപാടിക്കിടെ സംഘര്‍ഷവും ലാത്തിച്ചാര്‍ജും

Capture

ലക്നൗവില്‍ അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും പങ്കെടുത്ത സിനിമ പ്രമോഷന്‍ പരിപാടിക്കിടെ സംഘര്‍ഷവും ലാത്തിച്ചാര്‍ജും. വരാനിരിക്കുന്ന ചിത്രമായ ബഡേ മിയാന്‍ ചോട്ടെ മിയാന്‍ എന്ന സിനിമയുടെ പ്രമേഷനിടെയാണ് ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്.

തത്സമയ സ്റ്റണ്ടുകള്‍ അവതരിപ്പിച്ചും സമ്മാനങ്ങള്‍ നല്‍കിയും ആരാധകരെ രസിപ്പിക്കാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ രണ്ട് താരങ്ങളും ചില സമ്മാനങ്ങള്‍ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞതോടെ സ്ഥിതി നിയന്ത്രണാതീതമായി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസ് നിഷേധിച്ചു. താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും സമ്മാനങ്ങള്‍ വാരിവിതറിയതോടെയാണ് ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത്.

Share this Article

Leave a Comment