മൂന്നാര്‍: വന്യ ജീവി ആക്രമണം വര്‍ധിക്കുന്ന മൂന്നാറില്‍ കണ്ട്രോള് റൂം തുറക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു. കൂടാതെ വനം മേധാവി, ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
വയനാട്ടില്‍ നടപ്പാക്കിയ ആര്‍ആര്‍ടി സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തും. ആനത്താരയില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രശ്ന മേഖലയില്‍ ഫോറസ്റ്റ്, പൊലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. അതേ സമയം, ഇനി ആനയുടെ ആക്രമണത്തില്‍ ജീവനുകള്‍ പൊലിയാതിരിക്കാനുള്ള മുന്‍ കരുതലിന് വനം മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.