Newsperseconds.com

അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം മാര്‍ച്ച് ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറക്കും

Capture

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ബാപ്‌സ് ഹിന്ദുമന്ദിര്‍ മാര്‍ച്ച് 1 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 14 ന് അയ്യായിരത്തിലധികം ക്ഷണിതാക്കള്‍ പങ്കെടുത്ത സമര്‍പ്പണ ചടങ്ങില്‍ പ്രധാനമന്ത്രി മോദിയാണ് മഹത്തായ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 15 മുതല്‍ 29 വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദേശ ഭക്തര്‍ക്കും വിഐപി അതിഥികള്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിച്ചു.

മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. വര്‍ധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് മാര്‍ച്ച് ഒന്ന് മുതല്‍ ക്ഷേത്രം സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന യുഎഇയിലുള്ളവരും വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Share this Article

Leave a Comment