Newsperseconds.com

വെറ്റിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; എസ്എഫ് ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങി

Capture

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ SFI യുണീറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങി. സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍ നേരത്തെ കീഴടങ്ങിയിരുന്നു. കേസില്‍ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അമല്‍ ഇസ്ഹാനും കെ അരുണും മാനന്തവാടി സ്വദേശികളാണ്. ഇരുവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നുമാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നാളെ കടക്കും. പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇവര്‍ കീഴടങ്ങിയത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംഘത്തെ രൂപീകരിച്ചത്.

Share this Article

Leave a Comment