Newsperseconds.com

എസ്എഫ് ഐയില്‍ ചേരാത്തതിന്റെ വൈരാഗ്യമാണ് തീര്‍ത്തത്; സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി കെസി വേണുഗോപാല്‍

Capture

വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ റാഗിങിന് ഇരയായി ജീവനൊടുക്കിയ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി കെസി വേണുഗോപാല്‍. എസ് എഫ് ഐയില്‍ ചേരാത്തതിന്റെ വൈരാഗ്യമാണ് നടന്നതെന്നും സിദ്ധാര്‍ത്ഥിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

ഹോസ്റ്റലുകളും ക്യാമ്പസുകളും ഭരിക്കുന്നത് പാര്‍ട്ടിയാണ്. എസ്എഫ് ഐ ഹോസ്റ്റലുകളെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെ മാറ്റുകയാണ്. എസ് എഫ് ഐ യെ ക്രിമിനല്‍ സംഘമാക്കി വളര്‍ത്തി എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയെയും സംഭവത്തില്‍ പ്രതിപട്ടികയില്‍ ചേര്‍ക്കണമെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

കോളജുകള്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളമാക്കി കൂടെ നില്‍ക്കാത്തവരെ പീഡിപ്പിക്കുകയാണ്. കൊലപാതികകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന സന്ദേശം നല്‍കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തില്‍ ഇന്നുള്ളത്. മുഖ്യമന്ത്രിയെ ഓര്‍ത്ത് ലജ്ജിക്കുന്നു. സംഭവത്തില്‍ അധ്യാപക സമൂഹം പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Share this Article

Leave a Comment