ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഭവത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ഡി പണ്ഡിറ്റ് പറഞ്ഞു.
പുലര്‍ച്ചെ 1.15ഓടെയാണ് ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുഭാഗത്തുനിന്നും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എബിവിപിയും ഇടതുപക്ഷ പിന്തുണയുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സംഘര്‍ഷമുണ്ടായത്. വസന്ത് കുഞ്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അവരുടെ രാഷ്ട്രീയ ബന്ധം പരിഗണിക്കാതെ വളരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ കേസുകള്‍ പൂര്‍ത്തിയായാല്‍ ബന്ധപ്പെട്ട അതോറിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.