Newsperseconds.com

മുഖ്യപ്രതിയുമായി ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി; സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി

Capture

വയനാട്: സിദ്ധാര്‍ത്ഥന്റെ മരണത്തിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണുമായി നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയത് നിര്‍ണായക തെളിവുകള്‍. സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടത്തിയത്. ഈ മുറിയില്‍ താമസിച്ചത് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍ ആണ്. കല്‍പ്പറ്റ ഡിവൈഎസ്പി പിടിഎന്‍ സജീവന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

ഇസക്ട്രിക് വയറു കൊണ്ടാണ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത്. ഈ വയറും പോലീസിന് കിട്ടിയിട്ടുണ്ട്. സംഭവ സമയത്ത് സിന്‍ജോ ജോണ്‍സണ്‍ ഉപയോഗിച്ച ചെരിപ്പും കണ്ടെത്തി. പ്രതി ഇത് മുറിയില്‍ ഒളിപ്പിച്ച് വെച്ചതായിരുന്നു. ആദ്യം നടുമുറ്റത്താണ് തെളിവെടുപ്പ് നടത്തിയത്. പിന്നീട്ാണ് ഇരുപത്തിയൊന്നാം നമ്പര്‍ മുറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഗ്ലൂഗണ്‍ കണ്ടെത്തിയത് ഇവിടെ നിന്നാണ്. സിദ്ധാര്‍ത്ഥനെ പരസ്യ വിചാരണ നടത്തിയ ഷട്ടില്‍ കോര്‍ട്ടിലും പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തി.

Share this Article

Leave a Comment