Newsperseconds.com

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും; ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Capture

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 4,27,105 വിദ്യാര്‍ത്ഥികളാണ് 2971 കേന്ദ്രങ്ങളിലായി ഇത്തവണ പരീക്ഷ എഴുതുന്നത്. ടിഎച്ച്എസ്എല്‍സി, ആര്‍ട് എച്ച്എസ്എസ് പരീക്ഷകള്‍ക്കും ഇന്ന് തുടക്കമാകും. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗള്‍ഫിലുമായി 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മന്ത്രി ആശംസകളും നേര്‍ന്നു.

ഇന്ന് ഭാഷവിഷയത്തിന്റെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ നടക്കുക. ഇന്നത്തെ പരീക്ഷ കഴിഞ്ഞാല്‍ ഇനി ബുധനാഴ്ചയാണ് പരീക്ഷയുള്ളത്. 25 ന് പരീക്ഷ അവസാനിക്കും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 2085 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന പികെഎംഎച്ച്എസ്എസ് ആണ് ഏറ്റവും വലിയ പരീക്ഷാ കേന്ദ്രം.

Share this Article

Leave a Comment