Newsperseconds.com

മദ്യനയ അഴിമതി കേസ്; മാര്‍ച്ച് 12ന് ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് അരവിന്ദ് കെജ്രിവാള്‍

Capture

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഇഡി സമന്‍സിനുള്ള മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മാര്‍ച്ച് 12 ന് ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് കെജ്രിവാള്‍ അറിയിച്ചത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആറിലധികം സമന്‍സുകള്‍ കെജ്രിവാള്‍ ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്. അവ നിയമവിരുദ്ധമാണെന്നും വിഷയം കോടതിയിലായതിനാല്‍ കാത്തിരിക്കാന്‍ ഏജന്‍സിയോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

സമന്‍സുകള്‍ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചെങ്കിലും അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ തയ്യാറാണെന്ന് അറിയിച്ചു. മാര്‍ച്ച് 16 ന് കെജ്രിവാളും സിറ്റി കോടതിയില്‍ ഹാജരാകണം. സമന്‍സുകള്‍ ഒഴിവാക്കിയതിന് ഇഡി നല്‍കിയ പരാതിയില്‍ കോടതി വ്യക്തിപരമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this Article

Leave a Comment