തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളം നിയന്ത്രണങ്ങളോടെ ലഭിച്ചു തുടങ്ങി. മൂന്നാം ദിവസവും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്‍വലിക്കുന്നതിന് ഒരു ദിവസം 50,000 രൂപ പരിധി വെച്ചാണ് ശമ്പളം നല്‍കുന്നത്. മുടങ്ങിയ ശമ്പളം കൊടുത്ത് തീര്‍ക്കുന്നതിന് മൂന്ന് ദിവസം സമയം എടുക്കും. ട്രഷറിയിലെ മറ്റ് ഇടപാടുകള്‍ക്കും നിയന്ത്രണം ശക്തിപ്പെടുത്തി.
ഗുരുതരമായ അവസ്ഥയുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും മുഖ്യന് ഒളിവില്‍ പോയോ എന്ന് സംശയമാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. അനാവശ്യ ചെലവ്, ധൂര്‍ത്ത്, നികുതി പിരിവില്ലായ്മ എല്ലാമാണ് ഈ അവസ്ഥയില്‍ എത്തിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം, നിയന്ത്രണങ്ങളോടെ ആണെങ്കിലും മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചത് ശമ്പളത്തിനും പെന്‍ഷനുമാണെന്ന് ധനമന്ത്രി വിശദീകരിച്ചെങ്കിലും ട്രഷറിയിലെ നിയന്ത്രണം കടുപ്പിച്ചു. 50000 രൂപയില്‍ കൂടുതല്‍ പണമായി ട്രഷറികളിലെ കൗണ്ടര്‍ വഴിയും ലഭിക്കില്ല.