Newsperseconds.com

പ്രദേശത്ത് ദിവസങ്ങളായിട്ട് കാട്ടാനയുടെ സാന്നിധ്യം; വിവരമറിയിച്ചിട്ടും വനപാലകര്‍ എത്തിയില്ല; ഇടുക്കിയില്‍ പ്രതിഷേധം ശക്തമാകുന്നു

Capture

ഇടുക്കി: കാട്ടാനആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടികാര്‍. കുറേ ദിവസങ്ങളായി കാട്ടാന പ്രദേശത്ത് ഉണ്ടെന്നും വിവരമറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ പരാതി പറഞ്ഞു. കാട്ടാന ആക്രമണം ഉണ്ടാകുന്നതിന് തലേ ദിവസവും ആന മേഖലയില്‍ എത്തിയിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ വാഹനമില്ലെന്ന കാരണമാണ് വനംവകുപ്പ് പറഞ്ഞത്. നാട്ടുകാരോട് സ്വന്തം നിലയില്‍ ആനയെ ഓടിച്ചു വിടുവാനും നിര്‍ദ്ദേശിച്ചുവെന്നും ആക്ഷേപമുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ച സമയത്ത് വനംവകുപ്പ് എത്തി ആനയെ കാടുകയറ്റിയിരുന്നുവെങ്കില്‍ ഇന്ദിരയുടെ ജീവന്‍ നഷ്ടമാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാട്ടാന നിരീക്ഷണത്തിന് ഇവരുടെ സേവനം ലഭിക്കുന്നില്ല എന്നും നാട്ടുകാര്‍ പറയുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരുവിധത്തിലും ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Share this Article

Leave a Comment