Newsperseconds.com

കോട്ടയം പാലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Capture

കോട്ടയം: പൂവരിണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും ഭര്‍ത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വാടകയ്ക്കാണ് കുടുംബം താമസിക്കുന്നത്. അലക്കുന്നം ഞണ്ടു പാറ സ്വദേശി ജെയ്‌സണ്‍ തോമസ് (44), ഭാര്യ മെറീന ( 28), മക്കളായ ജെറാള്‍ഡ് ( 4), ജെറീന (2), ജെറിന്‍ (7 മാസം ) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. മെറീനയുടെ തലയ്ക്ക് വെട്ടേറ്റ നിലയിലാണ്. മൃതദേഹങ്ങള്‍ കട്ടിലില്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. ജയ്‌സണെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ തൂങ്ങി മരിച്ചതാകാമെന്നാണ് കരുതുന്നത്. കാരണം ഇതുവരെയും വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment