Newsperseconds.com

കേരളത്തിലെ കീഴാള സമരങ്ങളുടെ മുതിര്‍ന്ന ചരിത്രകാരന്‍ ദളിത് ബന്ധു എന്‍. കെ. ജോസിന് വിട

Capture

കോഴിക്കോട്: കേരള ചരിത്രത്തെക്കുറിച്ച് 145 ലധികം പുസ്തകങ്ങള്‍ എഴുതിയ ചരിത്രകാരന്‍ ദലിത് ബന്ധു എന്ന എന്‍ കെ ജോസ് അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറേകാലമായി ചികിത്സയിലായിരുന്നു. ദളിത് ചരിത്ര മേഖലയിലെ അദ്ദേഹത്തിന്റെ സമഗ്രമായ സംഭാവനകളെ അംഗീകരിച്ച് ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ 1990-ല്‍ അദ്ദേഹത്തിന് ദളിത് ബന്ധു എന്ന പദവി നല്‍കി ആദരിച്ചു. കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ദീര്‍ഘകാല പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2019ല്‍, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. 2023-ല്‍ കാലടിയിലെ ശ്രീ ശങ്കരാചാര്യ സര്‍വകലാശാല കാമ്പസില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ആര്‍ക്കൈവ് ആരംഭിക്കുമെന്ന് പ്രക്യാപിച്ചു. പുന്നപ്ര- വയലാര്‍ സമരം, ക്ഷേത്ര പ്രവേശന വിളംമ്പരം, നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍ തുടങ്ങിയ, ആധുനിക കേരള ചരിത്രത്തെ ദളിത് പക്ഷത്തുനിന്ന് പുനര്‍വായന നടത്തിയ ചരിത്രകാരനാണ് അദ്ദേഹം. കീഴാള ചരിത്ര പഠനം എന്ന ചരിത്ര ശാഖക്ക് കേരളത്തില്‍ വലിയ സംഭാവന നല്‍കിയ വ്യക്തിയാണ്.

ചാന്നാര്‍ ളാഹല, പുലയ ലഹള, വൈക്കം സത്യാഗ്രഹം, അയ്യങ്കാളി, വേലുത്തമ്പി ദളവ, ദളവക്കുളം, അംബേദ്കരും മനുസ്മൃതിയും, മുതലാളിതം ഭാരതത്തില്‍, ക്രൈസ്തവര്‍ ദലിതര്‍, കോണ്‍ഗ്രസ് ഭരണം ഒറ്റനോട്ടത്തില്‍, സോഷ്യലിസം മതവിരുദ്ധമോ എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതികളില്‍ ചിലത്.

Share this Article

Leave a Comment