ഗുവാഹത്തി: ഗുവാഹത്തിയില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ അക്രമത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സംസ്ഥാന പോലീസ് സമന്‍സ് അയയ്ക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ആരെങ്കിലും നിയമം ലംഘിക്കുമ്പോള്‍ സമന്‍സ് അയയ്ക്കും. രാഹുല്‍ ഗാന്ധിക്ക് സമന്‍സ് പോകും, രാഹുല്‍ഗാന്ധി നേരിട്ട് ഹാജരാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ നടന്ന യാത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തതിന് ഗുവാഹത്തി പോലീസ് ഫയല്‍ ചെയ്ത കേസ് പരാമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി. അസം പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സിക്ദറിനും കോണ്‍ഗ്രസ് ഗുവാഹത്തി സിറ്റി ജനറല്‍ സെക്രട്ടറി രമണ്‍ കുമാര്‍ ശര്‍മ്മയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരെയും ഇതിനകം പോലീസ് ചോദ്യം ചെയ്തു.