Newsperseconds.com

കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട വത്സലയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നല്‍കും

Capture

തൃശൂര്‍: വാച്ചുമരം കോളനിയില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട വത്സലയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നാളെ നല്‍കുമെന്ന് അറിയിച്ചു. ചെക്ക് ചാലക്കുടി ഡിഎഫ്ഒ നാളെ കുടുംബത്തിന് കൈമാറും. മരണാനന്തര ചടങ്ങിന്റെ ചിലവ് വനസംരക്ഷണ സമിതി വഹിക്കും.

അതേ സമയം, നഷ്ടപരിഹാരം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വല്‍സലയാണ് മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്.

Share this Article

Leave a Comment