Newsperseconds.com

എട്ടാം തവണയും പ്രശസ്തമായ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി ലയണല്‍ മെസ്സി; മികച്ച ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്

har

പാരീസ്; അര്‍ജന്റീന ഇതിഹാസമായ ലയണല്‍ മെസ്സിക്ക് എട്ടാം തവണയും പ്രശസ്തമായ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന്‍ ഡി ബ്രൂയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. സ്പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ് ഓര്‍ നേടിയത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി.

എട്ടാം തവണയാണ് ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം മെസ്സി സ്വന്തമാക്കുന്നത്.അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത്. മെസിക്ക് കടുത്ത വെല്ലുവിളിയാവുന്നത് കരുതിയിരുന്നത് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ട്രെബിള്‍ കിരീടത്തിലേക്ക് നയിച്ച നോര്‍വെ താരം ഹാളണ്ടാണ്. ചാംപ്യന്‍സ് ലീഗിലേയും പ്രീമിയര്‍ ലീഗിലേയും ടോപ് സ്‌കോററും ഹാളണ്ടായിരുന്നു.

എഫ്സി ബാഴ്സലോണയെ പ്രതിനിധീകരിക്കുന്ന സ്പാനിഷ് ഫുട്ബോള്‍ താരവും 2023 ഫിഫ വനിതാ ലോകകപ്പ് ജേതാവുമായ ഐറ്റാന ബോണ്‍മതിക്ക് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് സമ്മാനിച്ച വനിതാ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ലഭിച്ചു. മേല്‍പ്പറഞ്ഞ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരി കൂടിയായിരുന്നു ഐറ്റാന.

Share this Article

Leave a Comment