ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് സ്ഫോടനം നടന്നതിനു ശേഷം ഇന്ന് ഔട്ട്ലെറ്റ് വീണ്ടും തുറന്നു. ഇന്ന് വൈകുന്നേരം പ്രത്യേക ക്ഷണിതാക്കളുടെ സാന്നിധ്യത്തില്‍ ഒരു പൂജയോടെയാണ് കഫേ വീണ്ടും തുറന്നത്. നാളെ രാവിലെ മുതല്‍ സാധാരണ പോലെ ബിസിനസ്സ് ആരംഭിക്കും.
സ്ഥാപകരും ഭാര്യാഭര്‍ത്താക്കന്മാരുമായ രാഘവേന്ദ്ര റാവുവും ദിവ്യ റാവുവും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. വീണ്ടും ഔട്ട്ലെറ്റ് തുറക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. കൂടാതെ. കഴിഞ്ഞ സ്ഫോടന സംഭവത്തില്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതിയെ പിടികൂടുമെന്ന് പ്രതീക്ഷയുണ്ടെന്നും അവര്‍ അറിയിച്ചു.