Newsperseconds.com

ശാസ്താംപൂവം ആദിവാസി കോളനിയിലെ രണ്ടു കുട്ടികളെ കാണാതായതായി പരാതി

Capture

മറ്റത്തൂര്‍: ശാസ്താംപൂവം ആദിവാസി കോളനിയിലെ രണ്ടു കുട്ടികളെ കാണാതായതായി പരാതി. കാടര്‍ വീട്ടില്‍ കുട്ടന്റെ മകന്‍ സജി കുട്ടന്‍ (15), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (08) എന്നിവരെയാണ് രണ്ടാം തീയതി പകല്‍ 10 മുതല്‍ കാണാതായത്. കുട്ടികള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങളിലും മറ്റും വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

പൊലീസും വെള്ളിക്കുളങ്ങര പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസുകളിലെ ജീവനക്കാരും നാട്ടുകാരും വെള്ളിയാഴ്ച രാവിലെ മുതല്‍ വനത്തില്‍ അന്വേഷണം നടത്തി. എങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. അന്വേഷണം ശനിയാഴ്ചയും തുടരും എന്നാണ് അധികൃതര്‍ അറിയിച്ചത്.

Share this Article

Leave a Comment