ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ വൈദ്യുതി കമ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബസിനു തീപിടിച്ച് 10 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് സംഭവം. ബസിലൂടെ വൈദ്യുതി പടര്‍ന്നതിനാല്‍ ആളുകള്‍ക്ക് പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ കഴിഞ്ഞല്ല. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഇലക്ട്രിലൈനില്‍ തട്ടിയതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ബസ് പൂര്‍ണമായി കത്തിനശിച്ചു. അപകടത്തില്‍ വാഹനം കത്തുന്ന നിരവധി ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചത്. രക്ഷപ്പെട്ടവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.