Newsperseconds.com

പേരാമ്പ്രയില്‍ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Eee

കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. വാളൂര്‍ കുറുങ്കുടിമീത്തല്‍ അനു( 29) ആണ് മരിച്ചത്. ഉള്‍ഭാഗത്തായുള്ള നെച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ നിന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പുല്ലരിയാനെത്തിയവരാണ് തോട്ടില്‍ വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടത്. യുവതിയെ കാണാനില്ലെന്ന് പെരാമ്പ്ര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലായിരുന്നു തോട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment