കൊച്ചി: സിനിമ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തുന്ന റിവ്യു ബോംബിങ് തടയാന്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സിനിമ റിലീസ് ചെയ്ത് മണക്കൂറുകള്ക്കുള്ളിലാണ് സിനിമയെ കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ റിവ്യൂ നടത്തുന്നത്. റിവ്യു എന്ന പേരില്‍ വിലയിരുത്തലുകള്‍ നടത്തുന്നത് വ്ലോഗര്‍മാര്‍ അത് ഒഴിവാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ റിവ്യു നടത്തുന്ന മിക്കവരും പ്രതിഫലം ലക്ഷ്യമിടുന്നവരാണ്. പൈസ നല്കി നല്ല റിവ്യൂ പറയിപ്പിക്കുന്നവരുമുണ്ട്. അത് കൊണ്ട് തന്നെ പണം നല്കാന് തയ്യാറാകാത്തവര്‍ക്കെതിരെ നെഗറ്റീവ് റിവ്യു ഉണ്ടാകുന്നു. എന്നാല്‍ നിലവില്‍ ഇതില്‍ കേസെടുക്കാന്‍ പരിമിതികളുണ്ട്. ഭീഷണിപ്പെടുത്തി പണം വാങ്ങല്‍, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയില്‍ വരാത്തതാണ് കാരണം. പരാതി നല്കാന് സൈബര്‍ സെല്ലില്‍ പ്രത്യേക പോര്‍ട്ടല്‍ വേണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.