ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 4 കിലോമീറ്റര്‍ റോഡ്‌ഷോക്ക് കോയമ്പത്തൂരില്‍ നിബന്ധനകളോടെ അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി കോയമ്പത്തൂര്‍ പോലീസിനോട് ഉത്തരവിട്ടു. കോയമ്പത്തൂരില്‍ ഈ മാസം 18നു പ്രധാനമന്ത്രി നടത്താനിരുന്ന റോഡ് ഷോയ്ക്കാണ് തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ചത്.
സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇതിനെതിരെ ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. റോഡ് ഷോയ്ക്ക് ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് പറഞ്ഞു.