ഉത്തര്‍പ്രദേശ്: യുപിയിലെ സീതാപൂരില്‍ ഉച്ചഭക്ഷണം വിളമ്പാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍ ആത്മഹത്യ ചെയ്തു.
പ്രേമ ദേവി (28), ഭര്‍ത്താവ് പരാശ്റാം എന്നിവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പറമ്പിലെ ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ പരാശ്രമം ഭാര്യ പ്രേമദേവിയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഉച്ചഭക്ഷണം തയ്യാറായിരുന്നില്ല. ഭക്ഷണം വൈകുന്നതിനെ തുടര്‍ന്ന് ക്ഷുപിതനായ പരാശ്രമം ഭാര്യയുമായി വഴക്കിട്ടു.
ഭര്‍ത്താവ് ആദ്യം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് ജയിലില്‍ പോകേണ്ടിവരുമെന്ന് ഭയന്ന് വീടിനുള്ളില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.