ഡല്‍ഹി: റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വയനാട് സ്ഥാനാര്‍ത്ഥി നുസ്റത്ത് ജഹാന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ജനതാ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ അനൂജ് ശര്‍മ്മ. ആര്.പി.ഐയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോനുമായുള്ള കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് അനൂജ് ശര്‍മ്മയുടെ പിന്തുണ ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനും ജനതാ പാര്‍ട്ടിക്കും ഒരു ലക്ഷത്തിലധികം അനുയായികള്‍ ഇപ്പോഴും വയനാട്ടിലുണ്ടെന്നും നുസ്റത്ത് ജഹാന്റെ വിജയത്തിനായി എല്ലാവരും പിന്തുണയ്ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും അനൂജ് ശര്‍മ്മ അറിയിച്ചു.
അതേ സമയം, വയനാട്ടില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വന്‍പ്രചരണ പരിപാടികള്‍ക്കാണ് പദ്ധതിയിടുന്നതെന്ന് ഡോ. രാജീവ്മേനോന്‍ അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം, എല്‍ജെഡി ദേശീയ പ്രസിഡന്റ് ജാവേദ് റാസ, ബിജെപി സ്ഥാപക നേതാവ് ശ്രീ മുരളീമനോഹര്‍ തുടങ്ങി നിരവധി ഉന്നത നേതാക്കളാണ് നുസ്റത്ത് ജഹാന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഇതോടെ നുസ്റത്ത് ജഹാന് കൂടുതല്‍ കരുത്ത് കാണിച്ച് വയനാട്ടില്‍ പ്രചരണ പരിപാടികള്‍ക്ക് ആക്കം കൂട്ടുകയാണെന്നും ഡോ.രാജീവ് മേനോന് വ്യക്തമാക്കി.
വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണനയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നല്‍കുന്നത്. വയനാട്ടിലെ കര്‍ഷക പ്രശ്നങ്ങള്‍, ആദിവാസി ഭൂമി വിഷയം,വിദ്യാഭ്യാസ മേഖലയിലെ വികസനം, ആരോഗ്യം, വന്യജീവി അക്രമണം തുടങ്ങിയ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ട് സമഗ്രവികസനം കൊണ്ടുവരിക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും രാജീവ്മേനോന്‍ പറഞ്ഞു. വയനാടിനെ ടൂറിസം മേഖലയായി വികസിപ്പിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്ന പ്രചരണ പരിപാടികളാണ് വയനാട്ടില്‍ ലക്ഷ്യം വെക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടായിരിക്കും നുസ്റത്ത് ജഹാന്റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ സജ്ജീവമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങളാണ് വയനാട്ടില്‍ നടക്കുക. 24-ാം തീയതി വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തുന്ന നുസ്രത്ത് ജഹാനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.ആര് സോംദേവ് വന്‍ സ്വീകരണം നല്‍കും. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഉടനീളം സംസ്ഥാന സെക്രട്ടറി ആര്.സി രാജീവ് നേതൃത്വം നല്‍കുമെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു. ജില്ലയില്‍ നിന്നുള്ള ആയിരകണക്കിന് പ്രവര്‍ത്തകരും ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാനെ സ്വീകരിക്കാന്‍ എത്തും. 26-ാം തീയതി മാതാ അമൃതാനന്ദമയി ദേവിയെ കണ്ട് അനുഗ്രഹം തേടും. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി 300 ഓളം ഫുള്‍ ടൈമര്മാരെയാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ 501 അംഗതിരഞ്ഞെടുപ്പ് കമ്മറ്റിയെയും തിരഞ്ഞെടുത്തുവെന്നും ഡോ. രാജീവ്മേനോന്‍ വ്യക്തമാക്കി.