Newsperseconds.com

കളമശേരി പോളിടെക്നിക് വിദ്യാ‍ർത്ഥി മരിച്ച നിലയിൽ; കോളേജ് അധികൃതരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് ആരോപണം

Untitled design (4)

കൊച്ചി: കളമശേരി പോളിടെക്നിക് വിദ്യാ‍ത്ഥി മരിച്ച നിലയിൽ. പനങ്ങാട് സ്വദേശി പ്രജിത് പ്രസാദ് ആണ് മരിച്ചത്. കംപ്യൂട്ടർ ടെക്നോളജി മൂന്നാം വർഷ വിദ്യാ‍ത്ഥിയായ പ്രജിതിനെ ഇന്നലെ വെെകിട്ടാണ് പനങ്ങാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

കോളേജ് അധികൃതരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് ആരോപണം. അറ്റൻഡൻസ് കുറഞ്ഞതിന്റെ പേരിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി അധ്യാപകർ പ്രജിത്തിനെ അപമാനിച്ചതായി സഹപാഠികൾ പറയുന്നു.

അതേസമയം, അധ്യാപകരുടെ ഭാഗത്തുനിന്ന് യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും പ്രജിത്ത് ഒരുതവണ കണ്ടോണേഷൻ അടച്ച വിദ്യാർഥിയാണെന്നും തുടർച്ചയായി ഹാജർ കുറഞ്ഞപ്പോൾ രക്ഷിതാക്കളെ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും പോളിടെക്നിക് പ്രിൻസിപ്പൽ ആനി ജെ സനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പ്രജിതിന്റെ മരണത്തെ തുട‍ർന്ന് കളമശേരി പോളിടെക്നിക്കിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ കെ എസ് യും തീരുമാനിച്ചിട്ടുണ്ട്.

Share this Article

Leave a Comment