Newsperseconds.com

കോട്ടയം മെഡിക്കല്‍ കോളജ് സ്വകാര്യ ബസ്റ്റാന്റിനുള്ളില്‍ വന്‍ തീപിടിത്തം; നാല് കടമുറികള്‍ കത്തിനശിച്ചു

Capture

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് സ്വകാര്യ ബസ്റ്റാന്റിനുള്ളില്‍ വന്‍ തീപിടിത്തം. സ്റ്റാന്റിനുള്ളിലെ യുണൈറ്റഡ് ബില്‍ഡിംഗിലെ നാല് കടമുറികള്‍ക്കാണ് തീ പിടിച്ചത്. ചെരുപ്പ്, മെത്തകള്‍, തലയണകള്‍, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഇരുമ്പ് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലാണ് തീ പിടിച്ചത്. തീ പടര്‍ന്നു പിടിച്ചതോടെ ആളുകള്‍ പരിഭ്രാന്തിയിലായി.

കോട്ടയം നിലയത്തിലെ വിവിധ നിലയങ്ങളില്‍ നിന്നുള്ള പത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. തീയും പുകയും ഉയര്‍ന്നതോടെ മറ്റ് യൂണിറ്റുകളെ വിവരം അറിയിക്കുകയായിരുന്നു. ആളപായമില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.

Share this Article

Leave a Comment