Newsperseconds.com

ജര്‍മ്മനിയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കാന്‍ വിലക്കില്ല; വീട്ടില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വളര്‍ത്താം

Capture

ജര്‍മനിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുതിയ നിയമത്തിന്റെ ആദ്യപടി പ്രകാരം 18 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് കഞ്ചാവ് കൈവശം വെക്കാനും വീട്ടില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വളര്‍ത്താനും അനുമതി. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്ന് ജര്‍മനി കഞ്ചാവുപയോഗം നിയമാനുസൃതമാക്കി. നിയമം അര്‍ദ്ധരാത്രിയില്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ നൂറുകണക്കിന് ആളുകള്‍ ബെര്‍ലിനിലെ ഐക്കണിക്ക് ബ്രാന്‍ഡന്‍ബ്രഗ് ഗേറ്റിന് മുന്നില്‍ ആഹ്ലാദിച്ചു,

ഇതോടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി ജര്‍മനി മാറി. ഒരാള്‍ക്ക് പ്രതിമാസം 50 ഗ്രാം വരെ കഞ്ചാവ് വിതരണം ചെയ്യാനും കഴിയും. 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം വരെ കഞ്ചാവ് പൊതുസ്ഥലത്ത് കൈവശം വയ്ക്കാം. വീട്ടില്‍ പരമാവധി മൂന്ന് ചെടികള്‍ വളര്‍ത്താനും പുതിയ നിയമത്തില്‍ അനുമതി നല്‍കുന്നു.

Share this Article

Leave a Comment