തിരുവനന്തപുരത്ത് മഹിള കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന്‍ ബിജെപിയിലേക്ക്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് തങ്കമണി ദിവാകരന്‍. എഐസിസി അംഗമായ തങ്കമണി മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്.
സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരിയാണ് തങ്കമണി. സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ കോണ്‍ഗ്രസിന് വിമുഖതയുണ്ടെന്നും 27 വയസുമുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്നും തങ്കമണി വ്യക്തമാക്കി. പല സ്ത്രീകളും ഇന്ന് കോണ്‍ഗ്രസില്‍ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്നും അവര്‍ വ്യക്തമാക്കി.