Newsperseconds.com

കോണ്‍ഗ്രസിന്റെ പത്താംപട്ടിക പുറത്ത്; വൈ എസ് ശര്‍മിള കടപ്പയിലും താരിഖ് അന്‍വര്‍ കതിഹാറിലും മത്സരിക്കും

Capture

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടു. 17 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തവണത്തെ ലിസ്റ്റിലും അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഒഡീഷയില്‍ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളും ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ച് പേരും ബിഹാറില്‍ നിന്നുള്ള മൂന്ന് പേരും പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരാളുമാണ് ഏറ്റവും പുതിയ പട്ടികയിലുള്ളത്.

ആന്ധ്രാപ്രദേശിലെ കടപ്പ മണ്ഡലത്തില്‍ നിന്നാണ് വൈ എസ് ശര്‍മിള റെഡ്ഡി ജനവിധി തേടുന്നത്. കിഷന്‍ഗഞ്ച് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദും കതിഹാറില്‍ നിന്ന് മുതിര്‍ന്ന നേതാവ് താരിഖ് അന്‍വറുമാണ് മത്സരിക്കുന്നത്. ഭഗല്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അജീത് ശര്‍മ മത്സരിക്കും. ബിഹാറിലെ മഹാഖഡ്ബന്ധന്റെ ഭാഗമായി മത്സരിക്കുന്ന കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എം പള്ളം രാജുവിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഒഡീഷയിലെ ബര്‍ഗഡില്‍ നിന്ന് മുന്‍ ലോക്‌സഭാംഗം സഞ്ജയ് ഭോയി മത്സരിക്കും. പശ്ചിമ ബംഗാളില്‍ ഒരു സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാര്‍ജിലിംഗില്‍ഡോ മുനിഷ് തമാങ്ങ് മത്സരിക്കും.

Share this Article

Leave a Comment